Tuesday, 23 Rabi' al-awwal 1439
You are here: HomeOrganizationInstitutions
കോഴിക്കോട്: സാമ്പത്തികവും സമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും നല്‍കുകയാണ് മര്‍കസിന്റെ ലക്ഷ്യമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഡേയുടെ ഭാഗമായി മര്‍കസ് റൈഹാന്‍വാലി പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഓസ്‌മോ സംഘടിപ്പിച്ച ഗ്രാന്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. രണ്ട് ദിവസങ്ങളിലായി നടന്ന ഓസ്‌മോ ഗ്രാന്‍ഡ് മീറ്റില്‍ മര്‍കസ് റൈഹാന്‍വാലിയില്‍ നിന്ന് പഠിച്ചിറങ്ങിയ 23 ബാച്ചുകള്‍ പങ്കെടുത്തു. ഓസ്‌മോ നിര്‍മിച്ച ഡിജിറ്റല്‍ ലൈബ്രറി കാന്തപുരം ഉദ്ഘാടനം ചെയ്തു.  മര്‍കസ് ഡേ സംഗമത്തില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. എ സി കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, വി പി എം ഫൈസി വില്യാപള്ളി, ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, ജി അബൂബക്കര്‍, ശരീഫ് മാസ്റ്റര്‍, സമദ് മാസ്റ്റര്‍, ബഷീര്‍ പാലാഴി സംബന്ധിച്ചു.    
മുക്കം:അനാഥത്വവും പരാധീനതയും കാരണം ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തണലും ഒരുക്കിയ വിദ്യാലയം, ദാമ്പത്യ ജീവിതത്തിലേക്ക് കൂടി വഴിയൊരുക്കി മാതൃകയായി. കാരന്തൂര്‍ മര്‍കസിനു കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗ്രീന്‍വാലിയാണ് അറിവ് നല്‍കിയ വിദ്യാലയ മുറ്റത്ത് മംഗല്യ സൗഭാഗ്യവുമൊരുക്കിയത്. സ്ഥാപനത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അനാഥകളും അഗതികളുമായ ഇരുപത് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നത്. ഇവരില്‍ പത്ത് യുവതികള്‍ക്ക് പുതുജീവിതത്തിലേക്ക് വഴിതുറക്കുന്ന സുന്ദര നിമിഷങ്ങള്‍ക്ക് മര്‍കസ് വേദിയായി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇന്നലെ മര്‍കസ് ഗ്രീന്‍വാലിയില്‍ നടന്ന ചടങ്ങില്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സ്ഥാപനം ആരംഭിച്ച് ഇരുപത് വര്‍ഷത്തിനിടെ 750 പേര്‍ക്ക് മര്‍കസ് ഗ്രീന്‍വാലിയില്‍ വിവാഹ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും അമ്പത് കുട്ടികള്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കാന്‍ മര്‍കസ് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. വൈകീട്ട് അഞ്ചിന് നടന്ന നികാഹ് ചടങ്ങിന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഖുതുബ നിര്‍വഹിച്ചു. വൈകീട്ട് ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം സിംഗപ്പൂരിലെ ഡോ. എച്ച് മുഹമ്മദ് സലീമും ഹാദിയ അക്കാദമിയുടെ കെട്ടിട ശിലാസ്ഥാപനം ഹാജി മുഹമ്മദ് യൂനുസ് മുഹമ്മദ് ശരീഫും നിര്‍വഹിച്ചു.
കോഴിക്കോട് ♦ 2016 മെയ്‌ മുതല്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന മര്കസ് ആരോഗ്യം മാസികക്ക് മികച്ച പ്രതികരണം. നാട്ടിലും വിദേശത്തുമായി ആയിരങ്ങളാണ് ഇതിനകം മര്കസ് ആരോഗ്യത്തിന് വരിക്കാരായത്. മര്കസിന്‍റെ പുതിയ സംരംഭമായ ആരോഗ്യമാസിക ഉള്ളടക്കത്തിലും രൂപകല്പനയിലും ഏറ്റവും മികച്ച വായനാനുഭവം സമ്മാനിച്ചാണ് ഓരോ മാസവും പുറത്തിറങ്ങുക. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിയാണ് മുഖ്യപത്രാധിപര്‍. ഒരു കോപ്പിക്ക് 30 രൂപയാണ് വില. ഒരു വര്ഷത്തേക്ക് 360 രൂപ. വായനക്കാര്ക്കായി മികച്ച ഓഫറുകളും മര്കസ് ആരോഗ്യം ഉറപ്പ് നല്കുന്നു. ഇപ്പോള്‍ വരിചേരുന്നവര്ക്ക്ം‌ വാര്ഷിക വരിസംഖ്യ 300 രൂപ മാത്രം. പത്തു വര്ഷ്ത്തേക്ക് വരി ചേരുന്നവര്ക്ക് ‌ ആദ്യത്തെ ഒരു വര്ഷം (12 കോപ്പി) തീര്ത്തും സൗജന്യം. ഇതിനായി അടക്കേണ്ടത് 3600 രൂപ. പതിനൊന്നു വര്ഷവും മുടങ്ങാതെ മര്കസ് ആരോഗ്യം വീട്ടിലെത്തും. ആരോഗ്യ വായനാരംഗത്ത്‌ പുതിയ രീതിയും അനുഭവങ്ങളും പകര്ന്ന് മലയാളത്തില്‍ നിലവിലുള്ള ആരോഗ്യമാസികളോട് കിടപിടിക്കുന്ന രീതിയില്‍ ഉള്ളടക്കത്തിലും രൂപകല്പനയിലും ഏറ്റവും മികച്ച രൂപത്തിലാണ് ഓരോ മാസവും ഈ പ്രസിദ്ധീകരണം പുറത്തിറങ്ങുക. ആരോഗ്യവായനാ രംഗത്ത് നിലനില്ക്കുുന്ന തെറ്റായ പ്രവണതകളുടെയും കീഴ്വഴക്കങ്ങളുടെയും അനാരോഗ്യകരമായ വായനാസ്വഭാവത്തെയാണ്‌ ഇസ്‌ലാമിക ആരോഗ്യസങ്കല്പങ്ങള്‍ കൊണ്ട് മര്കസ് ആരോഗ്യം പൊളിച്ചെഴുതുന്നത്. മര്ക്സ് ആരോഗ്യത്തിന്റെവ ഓരോ ലക്കവും അലോപ്പതി, ആയുര്വേമദം, യൂനാനി, ഹോമിയോ, സിദ്ധ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള വിദഗ്ധരായ ഡോക്ടര്മാ രുടെ ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും. സമസ്ത പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, മര്കതസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസി എന്നിവര്‍ ഇതിനകം മര്കസ് ആരോഗ്യത്തിന് വരിചേര്ന്നു കഴിഞ്ഞു. വരിചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9447753483, 9947027255 എന്നീ നമ്പരുകളില്‍ വിളിക്കുകയാണ്‌ വേണ്ടത്. വിലാസം: Markaz Arogyam, Opp. Panchayath Office, Puthuppady PO, Kozhikode- 673586 Email: This email address is being protected from spambots. You need JavaScript enabled to view it.
ന്യൂഡല്‍ഹി : ഇസ്‌ലാമിക് ബേങ്കിംഗ് ആന്‍ഡ് ഫൈനാന്‍സ് പഠനമേഖലയില്‍ രാജ്യത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കി മലപ്പുറം മഅ്്ദിന്‍ അക്കാദമി. അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനമായ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഈ മേഖലയിലെ ഉന്നത പഠനത്തിന് മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാദമി അവസരമൊരുക്കുന്നതെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റിക്ക് കീഴിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ബേങ്കിംഗ് ആന്‍ഡ് ഫൈനാന്‍സിന്റെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ സെപ്തംബര്‍ മുതല്‍ മഅ്ദിന്‍ അക്കാദമിയില്‍ ആരംഭിക്കും. 75 രാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകാരം നല്‍കുകയും രണ്ട് ട്രില്യന്‍ ഡോളറിന്റെ ഇടപാട് നടക്കുകയും ചെയ്യുന്ന ഇസ്‌ലാമിക് ബേങ്കിംഗ് മേഖലയിലെ ഉന്നത പഠനത്തിന് രാജ്യത്തെ ആദ്യത്തെ ശ്രമമാണ് മഅ്ദിന്‍ നടത്തുന്നത്. ആഗോള തലത്തില്‍ പ്രതിവര്‍ഷം 17 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തുന്ന പ്രബല സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇസ്‌ലാമിക് ബേങ്കിംഗിന് ഇന്ത്യയില്‍ അപാരസാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഅ്ദിന്റെ സരംഭം. ഇസ്‌ലാമിക് ബാങ്കിംഗ് ആന്‍ഡ് ഫൈനാന്‍സ് കോഴ്‌സുകള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിക്കുന്നത് സംബന്ധിച്ച കരാറില്‍ മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ദീനും മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. കെ കെ എന്‍ കുറുപ്പും ഒപ്പുവെച്ചു. ചടങ്ങില്‍ യൂനിവേഴ്‌സിറ്റി പ്രസിഡണ്ടും മലേഷ്യന്‍ സര്‍ക്കാറിന്റെ സാമൂഹ്യ സാംസ്‌കാരിക ഉപദേഷ്ടാവുമായ താന്‍ശ്രീ ഡോ. റഈസ് യതീം, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ സംബന്ധിച്ചു. പത്രസമ്മേളനത്തില്‍ ഷാഹുല്‍ ഹമീദ് മലബാരി, ഉമര്‍ മേല്‍മുറി, അബ്ദുസ്സമദ് ഹാജി കൊരമ്പയില്‍, അമീന്‍ ഹസന്‍ സഖാഫി സംബന്ധിച്ചു.    

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons