Saturday, 28 Safar 1439
You are here: HomeNewsGulf newsസഊദി അറേബ്യയില്‍ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം: 25 പേര്‍ മരിച്ചു

സഊദി അറേബ്യയില്‍ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം: 25 പേര്‍ മരിച്ചു

Published in Gulf
24 December 2015

ജിദ്ദ: സഊദി അറേബ്യയില്‍ ആശുപത്രിയില്‍ തീപ്പിടുത്തം. 25 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ജസാനിലെ ആശുപത്രിയില്‍ പ്രാദേശിക സമയം പുലച്ചെ രണ്ടരക്കാണ് തീപ്പിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. 107 പേര്‍ക്ക് പരുക്കേറ്റതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി സമുച്ഛയത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. പ്രസവ വാര്‍ഡും ഐസിയുവുമാണ് ഈ നിലയില്‍ സ്ഥിതി ചെയ്യുന്നത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 

About Sunni Online News

sweetsDesigned by : Jabir Kollam

Social Icons